മുംബൈ: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ബോളിവുഡ് താരം ആസിഫ് ബസ്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.53 വയസായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ജബ് വിമെറ്റ്, കായ്പോ പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാൻ, ഹിച്ച്കി, ശൈത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3, മോഹൻലാൽ നായകനായെത്തിയ മലയാള ചിത്രം ബിഗ് ബ്രദർ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ പാതാൾ ലോക് വെബ്സീരിസിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വെച്ചിരുന്നു.