കോഴിക്കോട്: നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ ഡ്രൈവറെ മര്‍ദിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടര്‍ വാഹന വകുപ്പിനു ശുപാര്‍ശ നല്കി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍, ബസ് ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷിനെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറയില്‍ ബസ് തട്ടിയതു കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ബേപ്പൂര്‍ മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന അല്ഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാര്‍ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അതിനിടെ ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കാര്‍ ഡ്രൈവര്‍ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.
Trending
- കോഴിക്കോട് MDMAയുമായി ഡോക്ടർ പിടിയിൽ
- ‘ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം’; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
- റമദാന് ആശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്
- കേരളത്തിൽ നേതൃമാറ്റമില്ല, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ; ‘തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നു’
- സേവന നിരക്കുകള്‍: ഡെയ്ലി ട്രിബ്യൂണ്‍ വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു
- മദ്രസയില്‍ നമസ്കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം
- ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് പിണറായി വിജയൻ
- പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ