എറണാകുളം :ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികൾക്ക് വേണ്ടി നാട്ടുകാര്‍ വാങ്ങി നല്കിയ മൊബൈൽ ഫോണ്‍ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി സാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ ഒരു ഷാപ്പില് നിന്നായിരുന്നു ഇയാള്‍ പിടിയിലായത്.
Please like and share this FB page…https://www.facebook.com/StarvisionMal/
starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
സാബുവിന്റെ മൂന്ന് പെണ്മക്കളുംപഠനത്തില് മിടു മിടുക്കരായിരുന്നു. ഇത്തവണ പ്ലസ് ടു കഴിഞ്ഞ മൂത്ത മകളും എസ്.എസ്.എല്‍.സി കഴിഞ്ഞ രണ്ടാമത്തെ മകളും ഫുള്‍ എ പ്ലസ് നേടിയിരുന്നു. എന്നാൽ തുടർ പഠന സൗകര്യമില്ലാത്തതിനാൽ നാട്ടുകാര്‍ ഓണ്‍ലൈന്‍ ക്ലാസിനായി പുതിയ മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണ്‍ ആവശ്യപ്പെട്ട് സാബു ഭാര്യയെയും കുട്ടികളെയും മർദ്ദിച്ചു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നറങ്ങിയ സാബു മൊബൈല്‍ ഒരു ഷോപ്പില്‍ വില്‍ക്കുകയായിരുന്നു.