തിരുവനന്തപുരം: നെടുമങ്ങാട് പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിയെ കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ 4 പേർക്കെതിരെ കൂടി കേസെടുത്തു. വരന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതി ചേർത്തിട്ടുണ്ട്.
ഡിസംബർ 18ന് നെടുമങ്ങാട് പനവൂരിൽ വച്ചായിരുന്നു വിവാഹം. പീഡന കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒഴിവാക്കാനുള്ള മാർഗമായാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ വിവാഹം ചെയ്ത അൽ അമീർ, വിവാഹം നടത്തിയ ഉസ്താദ് അന്‍വര്‍ സാദത്ത്, പെൺകുട്ടിയുടെ പിതാവ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.