തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു സെബാസ്റ്റ്യാനെ(53) കുടുക്കി എ ഐ ക്യാമറ. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യനെ കീഴ്വായ്പൂര് പൊലീസാണ് പിടികൂടിയത്. ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇയാൾ മോഷണങ്ങൾ ആവർത്തിച്ചു വരുകയായിരുന്നു.ഒടുവിൽ മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ പ്രതി യാത്ര ചെയ്തതിന്റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാർത്ഥ ഉടമയ്ക്ക് ലഭിച്ചിരുന്നു. പാങ്ങോട് ഭാഗത്തുള്ള എ ഐ ക്യാമറയാണ് ബിജുവിന്റെ ചിത്രം പകർത്തിയത്. തുടർന്ന് പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.വിവിധ കേസുകളിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവു ശിക്ഷ കഴിഞ്ഞ് മാർച്ചിലാണ് ബിജു ഇറങ്ങിയത്. തുടർന്ന് ഇയാൾ മാർച്ച് 26ന് വെമ്പായത്തുനിന്ന് മോട്ടോർ സൈക്കിളും, 27 ന് അടൂരിൽ നിന്ന് സൈലോ കാറും മോഷ്ടിച്ചിരുന്നു. 28ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച ശേഷം രണ്ടര പവൻ വരുന്ന മാലമോഷ്ടിച്ചു. മല്ലപ്പള്ളി മാലുങ്കലുള്ള വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏപ്രിൽ ആറിന് ഏറ്റുമാനൂരിൽ നിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ചു. മല്ലപ്പള്ളി ആനിക്കാട് റോഡിലെ കെ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ് തകർത്ത് 31,500 രൂപയും സ്കൂട്ടറും മോഷിടിച്ചു.35 വർഷത്തിനിടെ വിവിധ ജില്ലകളിൽ അമ്പതിലധികം മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം തിരുവനന്തപുരത്ത് മോഷ്ടിച്ച കേസിലെ മുഖ്യ കണ്ണിയാണ് ഇയാൾ. മൊബൈൽ ഫോൺ ഉപയോഗിക്കുകയോ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുകയോ ചെയ്യാത്ത പ്രതിയെ രണ്ടുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Trending
- കോന്നി പാറമട അപകടം; 10 ദിവസമായിട്ടും തുടർനടപടിയെടുക്കാതെ പൊലീസ്
- വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
- കണ്ണീരുണങ്ങാതെ മിഥുന്റെ വീട്; ആശ്വാസവാക്കുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ; 5 ലക്ഷം രൂപ സഹായധനം കൈമാറി
- ആറു പേർക്ക് പുതുജീവൻ നൽകിബിജിലാൽ യാത്രയായി
- ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത; അത്യാധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ച് ഇന്ത്യ
- ബഹ്റൈനില്‍ ഈ വാരാന്ത്യത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റിന് സാധ്യത
- ഗള്‍ഫ് എയര്‍ 18 ബോയിംഗ് 787 ഡ്രീംലൈനറുകള്‍ വാങ്ങുന്നു; കരാര്‍ ഒപ്പുവെച്ചു
- 3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, വടക്കൻ കേരളത്തിൽ പെരുമഴ