മലപ്പുറം: തിരൂരങ്ങാടിയില്‍ പ്രണയം നടിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭിണി ആയെന്നും അബോര്ഷന് ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. വയനാട് സ്വദേശിയും കോട്ടക്കല്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അര്‍ഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്.പെരുവള്ളൂര്‍ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. യുവതി ഇയാളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗര്‍ഭിണി ആയി അബോര്ഷന് ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ പരാതി നല്‍കുമെന്നും പറഞ്ഞാണ് യുവതി ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞദിവസം കൊളപ്പുറത്തെ ഹോട്ടലില്‍ വെച്ച് 50000 രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. ബാക്കി പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവ് നല്കിയ പരാതിയില്‍ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തു. ബാക്കി തുക നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ വലയിലാക്കിയത്.ബി.ഡി.എസ് വിദ്യാര്തിനി ആണെന്ന് പറഞ്ഞു കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തി. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.