തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജ് മുന്‍ ജീവനക്കാരനുമായ സന്തോഷിന്റെ ഭാര്യ ശ്രീജ മേപ്പാടന് ആര്‍ഹമായ ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. ആനുകൂല്യം ലഭിക്കാന്‍ 3 വര്‍ഷത്തോളം വൈകിയതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആനുകൂല്യം ലഭിക്കാന്‍ വൈകുന്നു എന്ന ശ്രീജയുടെ അപേക്ഷയെ തുടര്‍ന്ന് എത്രയും വേഗം ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്കി. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Trending
- ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ 30ഓളം കേസുകളെത്തി
- പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈന്‍ വിപണിയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി