അബുദാബി : യു എ ഇയിൽ ചെറുതും വലതുമായ 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . എട്ടു പേർക്ക് പരിക്കേറ്റു .രാവിലെ അൽ മഫ്രഖ് ഏരിയയിലാണ് അപകടമുണ്ടായത് .ട്രക്കുകളും കറുകളുമുൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത് .
കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം .ഏഷ്യൻ വംശജനാണ് മരിച്ചത് .വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേർക് പരിക്കേറ്റതായി അബുദാബി പോലീസ് പറഞ്ഞു .