തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഷണ്ടിംഗിനിടെ അപകടം. രണ്ട് ജീവനക്കാർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സീനിയർ സെക്ഷൻ എൻജിനിയറുടെ കാൽ നഷ്ടമായി. അമൃത എക്സ്പ്രസിന്റെ ഷണ്ടിംഗിനിടെയാണ് അപകടം. സീനിയർ സെക്ഷൻ എൻജിനിയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. റെയിൽവെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
