
മനാമ: ബഹ്റൈനി യുവാക്കളെ അക്കാദമികമായും തൊഴില്‍പരമായും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് എക്സലന്‍സ് അതോറിറ്റി രൂപീകരിച്ചു.
മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികളും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ രാജാവിന്റെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അതോറിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അക്കാദമിക പ്രതിഭയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളെ ശാസ്ത്ര ഗവേഷണം, നവീകരണം, സംരംഭകത്വം എന്നീ മേഖലകളിലേക്ക് തിരിച്ചുവിടാനും ലക്ഷ്യംവെച്ചാണ് അതോറിറ്റി രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് സെക്രട്ടറി ജനറല്‍ അയ്മന് ബിന്‍ തൗഫീഖ് അല്‍ മുഅയ്യിദ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി തുടങ്ങിയവരും ചടങ്ങില്‍പങ്കെടുത്തു.
