ചെന്നൈ: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്തവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂര് എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് തകരാറായ എസിയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ദമ്പതിമാര്‍ മുറിയ്ക്ക് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചതിനുശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.
ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്ത്തികേയന് എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് മാറുകയായിരുന്നു.
മുറിയില്‍ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്. എന്നാല്‍ മുറിയില്‍ തീപടര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര് പൊലീസ് പറയുന്നത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്