നെടുമങ്ങാട് : നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് ഭാഗത്തുള്ള കോഴി ഫോമിൽ ഉളിപ്പിച്ച് സൂക്ഷിച്ചിരുന്ന 60 കിലയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. മുഖ്യ സൂത്രധാരനുമായ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ പ്രതിയായി അറസ്റ്റ് ചെയ്തു. രഹസ്യ വിവരെത്ത തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മുഖ്യ സൂത്രധാരൻ നെടുമങ്ങാട് അഴിക്കോട് കരിമരക്കോട് സ്വദേശിയായ അക്ബർഷായെ അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ആർ. ജി. രാജേഷ് ,എസ്.മധുസൂദൻ നായർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ്,മുഹമ്മദലി, അരുൺ, ബസന്ത്,എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.