തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലപാതക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവന്തപുരത്തെ സിബിഐ സ്പെഷ്യൽ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാരെന്നും കോടതി പറഞ്ഞു. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു.
ഫാദർ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചുകടക്കൽ കുറ്റങ്ങളും സിസ്റ്റർ സ്റ്റെഫിക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
പയസ് ടെൻത്ത് കോണ്‍വെന്റിലെ സിസ്റ്റർ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്.