മനാമ: പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ ആലാപന സദസ്സുകളിൽ തന്റേതായ മികവ്കൊണ്ട് പ്രവാചക പ്രേമികളുടെ മനസ്സ് കീഴടക്കിയ അബ്ദുസമദ് അമാനി പട്ടുവം ബഹ്റൈനിൽ. അൽ മഖർ സ്ഥാപനത്തിന്റെ പ്രചാരണാർത്ഥമാണ് ബഹ്റൈനിൽ എത്തിയത് . ഈ വരുന്ന വെള്ളിയാഴ്ച്ച ഏപ്രിൽ പതിനാലിന് ഐ സി എഫ് ഉമ്മുൽ ഹസ്സം സംഘടിപ്പിക്കുന്ന ബുർദ വാർഷികവും പ്രാർത്ഥനാ സദസ്സിലും മുഖ്യാതിഥിയാണ് അദ്ദേഹം. അന്നേ ദിവസം പ്രവാചക പ്രകീർത്തന ബുർദ മജ്ലിസിന് അബ്ദുസമദ് അമാനി , അനസ് അമാനി എന്നിവർ നേതൃത്വം നൽകും .
രാത്രി 9.30 ന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്നു പരിപാടിയിലേക്ക് സിത്ര, സിഞ്ച് , മാഹൂസ് , ജുഫൈർ എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടാവും . അത്താഴ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്ത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.