മനാമ: നവീകരിച്ച അബ്ദുല്ല കാനൂ പീഡിയാട്രിക് ഓങ്കോളജി യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വീണ്ടും തുറന്നു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്സിഎച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബഹ്റൈനിലെ ക്യാൻസർ ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മാനസിക-സാമൂഹിക പിന്തുണ നൽകുന്ന ബഹ്റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് പ്രോഗ്രാമായ ദി സ്മൈൽ ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെയാണ് യൂണിറ്റ് പൂർണ്ണമായും നവീകരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ഗവൺമെന്റ് ഹോസ്പിറ്റൽസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഹെഷാം ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ അൻസാരി, ബഹ്റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്ത് പ്രോഗ്രാം ചെയർ സബാഹ് അബ്ദുൽറഹ്മാൻ അൽ സയാനി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.