തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലകേസിൽ പ്രതികളുടെ വാദം പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായതോടെയാണ് മുഴുവൻ പ്രതികളുടെയും വാദം പൂർത്തിയായത്. വാദത്തിന് പ്രോസിക്യൂഷൻ നാളെ മറുപടി പറയും.
സംഭവത്തിൽ താൻ നിരപരാധിയാണെന്നായിരുന്നു ഫാദർ കോട്ടൂർ കോടതിയിൽ പറഞ്ഞത്. പ്രതി മറ്റാരോ ആണ്. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂർ കോടതി മുൻപാകെ പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവെന്റിൽവെച്ച് കണ്ടെന്ന മൊഴി വിശ്വസിക്കരുതെന്ന് കോട്ടൂരിന്റെ അഭിഭാഷകനും വാദിച്ചു. കേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.