മനാമ: പൊതു മേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കുവാൻ ഉള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണം എന്ന് ബഹ്റൈൻ ആം ആദ്മി കൂട്ടായ്മ ആവശ്യപ്പെട്ടു. തൊഴിലിനു വേണ്ടി യുവാക്കൾ വ്യാപകം ആയി സംസ്ഥാനം വിട്ട് പോയി കൊണ്ടിരിക്കുക ആണ്. അപ്പോൾ അവരുടെ ഉള്ള പ്രധീക്ഷ കൂടി ഇല്ലാതാക്കുന്ന ഇത്തരം നടപടി തീർത്തും നിരാശ ജനകം ആണെന്ന് ബഹ്റൈൻ ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
