വടകര എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ലിങ്ക് റോഡിനു സമീപത്തുള്ള സിറ്റി ലോഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽ 54 ഗ്രാം MDMA യുമായി വടകര താലൂക്കിൽ ചോറോട് വില്ലേജിൽ മുട്ടുങ്ങൽ ദേശത്ത് കല്ലറക്കൽ വീട്ടിൽ മൂസ്സ മകന് 35 വയസ്സുള്ള മുഹമ്മദ് ഫാസിൽ കെ എന്നയാളെ വടകര എക്സൈസ് ഇൻസ്പെക്ടർ പി പി വേണുവും പാർട്ടിയും നിലവിലുള്ള NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു കേസ് എടുത്തു. ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കെ, ഷൈലേഷ് കുമാർ എം എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ, വിനീത് എം പി, വിജേഷ് പി, സിനീഷ് കെ, മുസ്ബിൻ ഇ എം, ശ്യാംരാജ് എ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബബിത ബി, സീമ പി, ഡ്രൈവർ ശ്രീജിത്ത് കെ പി എന്നിവർ പാർട്ടിയിൽ പങ്കെടുത്തു
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി