കൊച്ചി: ആലുവയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി(22) ആണ് മരിച്ചത്. കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം.അപകടത്തിൽ കൊരട്ടി സ്വദേശി ജിബിൻ ജോയിക്ക്(23) ഗുരുതരമായി പരിക്കേറ്റു. ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിബിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലിയ ജിജി മേലൂരിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് മിനി ബൈപ്പാസിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചിരുന്നു. രാമനാട്ടുകര തോട്ടുങ്ങൽ കുറ്റിയിൽ അറഫ മൻസിലിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ് സുഹൈൽ (19) ആണ് മരിച്ചത്. സി എ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെയാണ് അപകടം.
Trending
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന് 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര് കേരള പോലീസ് മേധാവി
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന് അപലപിച്ചു
- ജാബര് അല് സബാഹ് ഹൈവേയില് വാഹനങ്ങള് കൂട്ടിയിടിച്ച് ഒരാള് മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല് ബഹര്ന അന്തരിച്ചു