നേമം: 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ 91 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി. കാട്ടാക്കട പോക്സോ കോടതി നിലവില്‍ വന്നശേഷം നല്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. തിരുവല്ലം കോളിയൂര്‍ ചന്തക്ക് സമീപം അയ്യങ്കാളി നഗര്‍ ദര്‍ഭവിള വീട്ടില്‍ രതീഷ് ആണ് പ്രതി. 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മലയിന്‍കീഴ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സംഭവം. അതിക്രമം വര്‍ധിച്ചതോടെ പെണ്‍കുട്ടി മാതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ വഴി പൊലീസ് കേസെടുത്തത്. ശിക്ഷയ്ക്ക് പുറമേ 21,0000 പിഴ കൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി



