തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ആര്യന്‍കുഴി സ്വദേശി സുജിത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി ജയന് പൂന്തുറയെ പൊലീസ് പിടികൂടി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന ജയന് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സുജിത്തിന്റെ വീട്ടില്‍ ഇന്നലെ ഇരുവരും മദ്യപിച്ചിരിക്കുകയായിരുന്നുവെന്നും വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാത്രി പന്ത്രണ്ടരയോടെ കൊലപാതകമുണ്ടായെന്നും പൊലീസ് പറയുന്നു. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. മുന്‍വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്നാണ് സംശയം.


