കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയിൽ ആലംമൂട്ടിൽ ജോയൽ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. 27കാരനായ ജോയൽ കാപ്പി തോട്ടത്തിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. അമ്മയുടെ മുന്നിൽ വച്ചായിരുന്നു കുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയൽവാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. എന്തിനാണ് കൊലനടത്തിയതെന്ന് കാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു. നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ നാട്ടുകാർ നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നു. പലപ്പോഴും ഒരു പ്രകോപനവുമില്ലാത നാട്ടുകാരുടെ മേൽ മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയിയെന്നും നാട്ടുകാർ പറയുന്നു.