തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിനുള്ള വിജയമാണ് സുപ്രീം കോടതിവിധിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്. പാലം പൊളിക്കുന്നതില്‍ ഇ. ശ്രീധരന്റെ സേവനം സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യറാണെന്നും വിജയരാഘവന് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കു മുന്പില് അഴിമതിയുടെ സ്മാരകം പോലെയാണ് പാലാരിവട്ടം പാലം ഇപ്പോള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.