പത്തനംതിട്ട: തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന് മരിച്ചു. കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Trending
- സാംസ്കാരിക പൈതൃകത്തിൻ്റെ നിറവിൽ അഞ്ചാമത് സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിന് തുടക്കം
- സെലിബ്രേറ്റ് ബഹ്റൈൻ ഫെസ്റ്റിവലിൽ ആദ്യ കച്ചേരിയുമായി ബഹ്റൈൻ കൊയർ
- പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, ‘എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ’
- ബഹ്റൈനിലെ ജ്വല്ലറികളില്‍ സംസ്കരിച്ച മുത്ത് വില്‍ക്കുന്നതിന് വിലക്ക്
- ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറില്‍ ബഹ്റൈനും സൗദി അറേബ്യയും ഒപ്പുവെച്ചു
- ഈസ്റ്റ് ഹിദ്ദ് സിറ്റിയിലെ മസാക്കിന് 2 ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
- ജി.സി.സി. ഉച്ചകോടി: ബഹ്റൈന്‍ പോസ്റ്റ് സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി
- ശബരിമല സ്വര്‍ണ കൊള്ള കേസ്; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീക്ക് തിരിച്ചടി, ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

