അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു
Trending
- ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
- ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
- ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി മൂന്നു ദിവസം
- എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
- എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ജീവകാരുണ്യ മെഡല്‍ നല്കി ആദരിച്ചു
- ബഹ്റൈനില്‍ മയക്കുമരുന്ന് വേട്ട; നിരവധി പേര് അറസ്റ്റില്‍
- ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ പത്രപ്രവര്‍ത്തന അവാര്‍ഡ്: അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി
- ബഹ്റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സിലിന്റെ അംഗീകാരം