തിരുവനന്തപുരം: കെഎസ്ഇബി ഉദ്യോഗസ്ഥൻ തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ചു. തിരുവനന്തപുരം പട്ടത്തെ കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാളാണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത കാണിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.