മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി.
അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്റസാ വിദ്യാർത്ഥികൾക്കാണ് പൊതു പരീക്ഷ നടന്നത്.
ബഹ്റൈൻ അടക്കമുള്ള ഗൾഫ് നാടുകളിൽ മാർച്ച് 10, 11, 12, വെള്ളി, ശനി, ഞായർ തിയ്യതികളിലാണ് ഈ വർഷം പൊതു പരീക്ഷ നടന്നത്
ബഹ്റൈനില്‍ നിന്ന് മനാമ , റിഫ, ജിദാലി, ഹൂറ, ഗുദൈബിയ്യ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, മുഹറഖ്, ഹിദ്ദ്, എന്നീ ഒൻപത് മദ്റസകളിൽ നിന്നായി
184
വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതു പരീക്ഷയെഴുതിയത്.
ഏറ്റവും കൂടുതൽ മാർ ക്ക് നേടിയ വിജയികളുടെ പേരുവിവരങ്ങള്‍, സ്ഥാനം,
എന്നിവ യഥാക്രമം താഴെ:
പ്ലസ് ടു:
നജ ഫാത്തിമ മനാമ മദ്റസ ( ഒന്നാം സ്ഥാനം)
പത്താം ക്ലാസ്:
മറിയ്യം ഹനിയ്യ : മനാമ മദ്റസ (ഒന്നാം സ്ഥാനം )
കദീജ അബ്ദുറഹ്മാൻ മുഹറഖ് മദ്റസ
(രണ്ടാം സ്ഥാനം )
സൽമാനുൽ ഫാരിസ് മനാമ മദ്റസ (മൂന്നാം സ്ഥാനം)
ഏഴാം ക്ലാസ്:
മുഹമ്മദ് റിഫാൻ ഹൂറ മദ്റസ (ഒന്നാം സ്ഥാനം )
മുഹമ്മദ് റിസ് വാൻ ഹൂറ മദ്റസ (രണ്ടാം സ്ഥാനം )
ഫാത്തിമ ശക്കീർ മനാമ മദ്റസ (മൂന്നാം സ്ഥാനം)
അഞ്ചാം ക്ലാസ് :
അബ്ദുറഹ്മാൻ ഷയാൻ മനാമ മദ്റസ (ഒന്നാം സ്ഥാനം)
ഫാത്തിമ നെസ്റിൻ മനാമ മദ്റസ (രണ്ടാം സ്ഥാനം ) നൂർ ഫാത്തിമ മനാമ മദ്റസ
മുഹമ്മദ് സജ്ജാദ് ഹിദ്ദ് മദ്റസ
(മൂന്നാം സ്ഥാനം)
സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു.
ബഹ്റൈനിലെ സമസ്ത മദ്റസകള്‍ റമദാന് അവധിക്കു ശേഷം ഏപ്രിൽ 29ന് ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.
പുതുതായി അഡ്മിഷന് തേടുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 33450553