മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് മതപ്രഭാഷകന് അറസ്റ്റില്. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര് ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂള് അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു. അധ്യാപിക അറിയിച്ചതിന്റെ അടിസ്ഥാനത്തില് വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തുടര്ന്നായിരുന്നു അറസ്റ്റ്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തില് കണ്ടെത്തി. പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു



