മനാമ: കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെളിയം സ്വദേശി പ്രദീപ് കാര്ത്തികേയന് (47) ബഹ്റൈനില്‍ നിര്യാതനായി. പ്രദീപ് ബഹ്റൈനിലെത്തിയിട്ട് 20 വര്‍ഷത്തോളമായി. ഇവിടെ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. കോവിഡ് കാലത്തിനു ശേഷം ബിസിനസില്‍ തകര്‍ച്ച നേരിട്ടു. പീന്നീട് ജോലിയൊന്നുമില്ലാതെ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്.എ) ഫ്ളെക്സി വിസയില്‍ രാജ്യത്ത് തങ്ങുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രദീപ് വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഭാര്യ: പ്രീത. ഒരു മകനും ഒരു മകളുമുണ്ട്. കുടുംബം നാട്ടിലാണ്. ഐ.സി.ആര്.എഫിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം സിറാജ് കൊട്ടാരക്കര, കെ.ടി. സലിം, പ്രദീപിന്റെ സുഹൃത്ത് ഗ്ലൈസില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്.
