മനാമ: ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര സ്വദേശി ശശീന്ദ്രൻ (58) ഹൃദയസ്തംഭനം മൂലം റിഫയിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. ഭൗതികദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്ന് ചെയ്തു വരുന്നതായി സാമൂഹിക പ്രവർത്തകൻ നിസാർ കൊല്ലം അറിയിച്ചു.


