മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് തൊട്ടിൽ പാലം മണക്കുന്നത്ത് ചന്ദ്രൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. കരൾ രോഗബാധിതനായിരുന്നു.
വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് നാട്ടിൽ പോയത്. തിരിച്ചെത്തിയ ചന്ദ്രൻ ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. തൊഴിൽ സ്ഥലത്ത് കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.