മനാമ: കൊല്ലം ശൂരനാട് പതാരം സ്വദേശി കൊച്ചുകൊപ്പാറയില്‍ വീട്ടിൽ ബിജു പിള്ള നിര്യാതനായി. 43 വയസായിരുന്നു. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് നടന്നു വരുന്നു. ഭാര്യ സരിത ബിജു. മകൾ കീർത്തന.