മനാമ: കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വിജിൻ മോഹൻ(41) ആണ് മരണപ്പെട്ടത്. സിത്രയിലെ കാർ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. പത്ത് വർഷമായി ബഹ്റൈനിലുണ്ട്.സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.