മനാമ: ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ ആണ് സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ച് മരണപ്പെട്ടത്. 56 വയസ്സ് ആയിരുന്നു. ബഹ്റൈനിലേക്ക് പതിനാല് ദിവസം മുമ്പ് ആണ് ഇദ്ദേഹം എത്തിയത്.
കഴിഞ്ഞ ദിവസം അവശനിലയിൽ ഹമദ് ടൗണിലെ സൗകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വലിയ രീതിയിൽ ചികിൽസക്കായി സാമൂഹ്യസേവന പ്രവർത്തകരുടെ സഹായത്തോടെ സൽമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ബഹ്റൈൻ പ്രവാസിയായിരുന്നു ഉദയകുമാർ. എന്നാൽ ടൈയിലർ ജോലിക്കായി വീണ്ടും ബഹ്റൈനിലേക്കെത്തുകയായിരുന്നു.
കുടുബവുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബഹ്റൈനിൽ സംസ്ക്കരിക്കുവാൻ തീരുമാനമായതായി സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ്ലൈൻ ടീം കൂട്ടായ്മ അറിയിച്ചു.