കോവിഡിനെ ചെറുക്കുന്നതിനായി മാസ്ക് എല്ലാ രാജ്യങ്ങളും തന്നെ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിത ശൈലിയില്‍ തന്നെ മാസ്കും ഇടം പിടിച്ചു കഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ ഒരു സ്വര്‍ണ മാസ്ക് ആണ് വിപണിയില്‍ വൈറലാകുന്നത്. സ്വര്‍ണ കൊണ്ടുള്ള മാസ്കാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. ഏകദേശം 11 കോടി രൂപയാണ് മാസ്കിന്റെ വില. സ്വര്‍ണത്തില്‍ പണിത് രത്നം പതിപ്പിച്ചാണ് മാസ്ക് എത്തുന്നത്. എന്നാല്‍ ഈ മാസ്ക് ആരാണ് വാങ്ങുന്നത് എന്ന വിവരം ജ്വല്ലറി പുറത്ത് വിട്ടിട്ടില്ല. അമേരിക്ക കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസുകാരനാണ് മാസ്ക് വാങ്ങുന്നതെന്നാണ് സൂചന.
18 കാരറ്റ് വൈറ്റ് ഗോള്‍ഡാണ് മാസ്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ വെളുത്തതും കറുത്തതുമായ 3600 രത്നങ്ങളും മാസ്കില്‍ പതിപ്പിക്കും. എന്‍ 99 ഫില്‍റ്ററുകളും മാസ്കില്‍ ഉപയോഗിക്കും. ഈ വര്‍ഷം അവസാനത്തോടെ മാസ്കിന്റെ പണി പൂര്‍ത്തിയാകും.പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വിലയേറിയ മാസ്ക് ഈ സ്വര്‍ണ മാസ്ക് ആകും.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE