മനാമ: ബഹ്റൈനില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ഡി.എ. ഗിരീഷ് (51) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജുഫൈര്‍ ക്ലബ്ബില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘത്തെ സ്ഥലത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബഹ്റൈനിലെ ഒരു ബാങ്കിലെ ജീവനക്കാരനാണ് ഗിരീഷ്. ഭാര്യ: ഷീജ. മക്കള്‍: ഗ്രീഷ്മ, ഗൗരി.
