പാലക്കാട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. തൂത സ്വദേശി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മദ്രസ അധ്യാപകനില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി കുട്ടി സ്കൂളില്‍ സഹപാഠികളോട് പറഞ്ഞു. വിവരം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയയാക്കി.
തുടര്‍ന്ന് പീഡന വിവരം പൊലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് നാസറിനെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാസറിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.