
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. പ്രതിപക്ഷനേതാവിന് ധാർഷ്ട്യമാണെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പക്വതയില്ലാത്ത നേതാവാണ് വി.ഡി. സതീശൻ. സതീശനും ഷാഫി പറമ്പിലും പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. നാലു വർഷമായി താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് സതീശൻ പറയുന്നത് കള്ളമാണ്.
ബി.ജെ.പിയെ സഹായിക്കാനാണ് സതീശന്റെ ശ്രമം. പാർട്ടി പ്രവർത്തകരുടെ വാക്കു കേൾക്കുന്നില്ല. പാർട്ടിക്കുള്ളിലെ പ്രാണികൾക്കും പുഴുക്കൾക്കുമായി പോരാടും. മറ്റു പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.
