
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് വെള്ളിയാഴ്ച ബഹറിൻ എ കെ സി സി ഇമ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇമ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ശ്രീ. ജിതിൻ ദിനേശ് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. ജീവൻ ചാക്കോ, ജിബി അലക്സ്,പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ ജൻസൺ ദേവസി, മോൻസി മാത്യു, മെയ്മോൾ ചാൾസ്, ജോജി കുര്യൻ, ബൈജു, ജെയിംസ് ജോസഫ്, ഷിനോയ് പുളിക്കൻ, അജിത ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പല്ല് സുരക്ഷിതമായി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യപരിരക്ഷയെക്കുറിച്ചും ഡോക്ടർമാരായ,
സയ്ദും, ജാഫറും കുട്ടികൾകളെ, പരിശോധിച്ച് അവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യ പ്രവർത്തകരായ ശ്രീമതി. വീണ, ജിൻസി, സജിന, ഫർസാന, ഷഹീർ, ഹർഷ എന്നിവർ ക്യാമ്പ് വിജയത്തിലേക്ക് നയിക്കാൻ പ്രയത്നിച്ചു. മെഡിക്കൽ ക്യാമ്പിന്റെ കൺവീനർ ശ്രീമതി ലിജി ജോൺസൺ സ്വാഗതവും രതീഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.


