പോത്തൻകോട്: ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ ദിവസം കൂടിയ വിലയ്ക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദുവിന്റെ (52) വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്.ആഡംബര വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യഅറകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 200 കുപ്പികളിലായി സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്.മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 13 ഇനത്തിൽപ്പെട്ട വിദേശ മദ്യ ബ്രാൻഡുകൾ ഇവിടെ നിന്ന് കണ്ടെത്തി.റെയ്ഡ് നടക്കുന്നതറിയാതെ പരിശോധന നടക്കുന്ന സമയത്ത് നിരവധിപേർ മദ്യം വാങ്ങാനെത്തിയിരുന്നു.ചില്ലറ വില്പനയിലൂടെ ദിവസേന ഒരു ലക്ഷത്തോളം രൂപ വരെ ലഭിച്ചിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയശേഷം ഈ പ്രദേശത്ത് അനധികൃത മദ്യവില്പന വ്യാപകമായിരുന്നു.നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി വി.ടി.രാസിത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് ടീമും,പോത്തൻകോട് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.പോത്തൻകോട് എസ്.ഐ രാജീവ്,ഡാൻസഫ് എസ്.ഐ ഷിബു, എ.എസ്.ഐ സജു,സതികുമാർ,ഉമേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്.
Trending
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
- ‘ബസിൽ അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷം യുവതിയോട് ലൈംഗികാതിക്രമം കാട്ടി’; ബാങ്ക് ഉദ്യോഗസ്ഥൻ പിടിയിൽ
- ‘പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്’; എംവി ഗോവിന്ദൻ
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ സ്പെഷ്യല്‍ ഹെല്‍ത്ത്ചെക്ക്അപ്പ്
- കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്