കോഴിക്കോട്: കോഴിക്കോട് കണ്ണംപറമ്പില്‍ നൈനാൻ വളപ്പിലെ ഫര്‍ണീച്ചര്‍ നിർമാണ യൂണിറ്റിന് തീപിടിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി ഒന്നേകാൽ മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ രണ്ട് ഭാഗത്ത് തീപിടിത്തമുണ്ടായി. ഗോഡൗണിന് മുകളില്‍ ഇതര തൊഴിലാളികള്‍ താമസിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തീ കണ്ട് തൊഴിലാളികൾ പുറത്തേക്ക് ഓടിയതിനാൽ ആളപായമില്ല. കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഗോഡൗണിന്റെ മുകള്‍ ഭാഗവും അവിടെ ഉണ്ടായിരുന്ന ഫർണീച്ചറുകളും കത്തി നശിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകൾ പറഞ്ഞു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി