ആലപ്പുഴ: ആലപ്പുഴ മുല്ലക്കൽ സൗപർണിക ജ്വല്ലറി യുടെ രണ്ടു കടമുറികൾക്ക് തീ പിടിച്ചു .രാത്രി 2 മണിയോടെ ആയിരുന്നു തീ പടർന്നത്. ആലപ്പുഴ അഗ്നി രക്ഷ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കടയിൽസ്വർണം ഉരുക്കുന്ന ഗ്യാസ് ഉണ്ടായിരുന്നു കൂടാതെ കടമുറിയോട് ചേർന്ന് വീട്ടു ഉണ്ടായിരുന്നു.തീ പിടിച്ചതിന് അടുത്തുള്ള കടമുറികളിൽ പാചകവാതകസിലണ്ടറുകളും ഉണ്ടായിരുന്നു. തീ പടർന്ന കടയിൽ സ്വർണം,വെള്ളി ആഭരണങ്ങളും പണവും ഉണ്ടായിരുന്നു .ഇവയെല്ലാം പൂർണമായും കത്തി നശിച്ചു.
രക്ഷപ്രവർത്തനത്തിന് എ.എസ്.റ്റി.യു വാലെന്റയിൻ സാറിന്റ നേതൃത്വത്തിൽ എ.എസ്.റ്റി.ഒ(ഗ്രേഡ്)ജയസിംഹൻ, അനികുമാർ ഫയർ ഓഫീസർ മാരായ സി.കെ സജേഷ്, പി. രതീഷ്, ശശി അഭിലാഷ്, എസ്. സുജിത്ത് , ആർ.സന്തോഷ് , ഷാജൻ കെ ദാസ്, റ്റി.ജെ. ജിജോ, ബിനോയ്, ബിനു കൃഷ്ണ, കലാധരൻ, ഉദയകുമാർ, വിനീഷ്, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.