തിരുവനന്തപുരം:വര്‍ക്കലയ്ക്കടുത്ത് വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകളും ഗവേഷക വിദ്യാര്‍ഥിനിയുമായ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വീടിന്റെ മുകള്‍ നിലയില്‍ തീ ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.ഇതേതുടര്‍ന്ന് തുടര്‍ന്ന് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു.എന്നാല്‍ അവരെത്തി തീയണച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്. ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ശ്രീകുമാര്‍. എന്നാല്‍ അവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യ അല്ലാതെ മറ്റ് വഴികളില്ലെന്നും പറഞ്ഞതായി ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.


