തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മംഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്.
Trending
- യു.എസ് എണ്ണക്കും കൽക്കരിക്കും തീരുവ, ഗൂഗ്ളിനെതിരെ അന്വേഷണം; ട്രംപിന് ചൈനയുടെ തിരിച്ചടി
- ഐ.സി.ബാലകൃഷ്ണനു സിപിഎമ്മിന്റെ കരിങ്കൊടി; ഗൺമാന് മർദനം, സംഘർഷം
- കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; പി ടി ഉഷ
- 4എ സൈഡ് വോളി ബാൾ ടൂർണമെന്റ്
- വയറിങ് കിറ്റുകള്‍ നശിപ്പിച്ചു; സമരക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ കേടാക്കി
- കൊച്ചി മെട്രോയിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മറന്നുവച്ച ‘സാധനം’, 1565ൽ 123 എണ്ണം തിരിച്ചുനൽകി
- സനാതനധര്‍മത്തെ സിപിഎം നേതാക്കള്‍ വെല്ലുവിളിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്
- പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ചു