ന്യൂയോർക്: മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത പരിശീലനങ്ങൾ നിർത്തണമെന്ന് ഈ മേഖലയിലെ വിദഗ്ധർ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വിവിധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള മത്സരം നടക്കുകയാണെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ട്വിറ്റർ മേധാവി എലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പിട്ട തുറന്ന കത്തിൽ പറയുന്നു. നിശ്ചിത പരിധിക്കപ്പുറമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം കുറഞ്ഞത് ആറ് മാസമെങ്കിലും നിർത്തിവയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. അടുത്തിടെ ലഭ്യമായ ‘ഓപ്പൺ എഐ’ കമ്പനിയുടെ ‘ചാറ്റ് ജിപിടി’ ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു. ചോദ്യങ്ങൾക്ക് മറുപടി തയാറാക്കാനും മറ്റുമുള്ള ‘ചാറ്റ് ജി.പി.ടി’യുടെ സാധ്യതയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്.