ആലപ്പുഴ: ജാതി സെൻസസ് നടത്തണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സെൻസസിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ‘ജാതി സെന്സസ് വേണോ വേണ്ടയോ എന്നാണ് ചര്ച്ച. ജാതി സെന്സസ് നടത്തണം. സാമൂഹികമായി പിന്നോട്ട് നില്ക്കുന്ന പട്ടികജാതിക്കാരുണ്ട്. പിന്നാക്കക്കാരുണ്ട്, മുന്നാക്കക്കാരുണ്ട്, മുസ്ലീങ്ങളുണ്ട്. ഇങ്ങനെയുള്ള ആളുകളെ ജാതി തിരിച്ച് സെന്സസ് എടുത്തിട്ട് ജനസംഖ്യാ അനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തം അവര്ക്ക് നല്കണം’- വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തത്തിലുള്ള പങ്കാളിത്തമാണ് പ്രധാനം. അതല്ലാതെ സെന്സസ് എടുക്കുന്നതുകൊണ്ട് എന്താണ് കാര്യം. ഇക്കാര്യത്തില് ഇന്ത്യാ മുന്നണിയിലെ കക്ഷികള്ക്ക് യോജിപ്പുണ്ടോ. അവിടെ നില്ക്കുന്ന മുസ്ലിം ലീഗിന് സാമ്പത്തിക സംവരണത്തിന് കൂട്ടുനില്ക്കാനാകുമോ. എ.എ.പിയും യോജിക്കുന്നില്ല. ഇതിനകത്ത് ഭിന്നത നിലനില്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Trending
- സതേണ് ഗവര്ണറേറ്റില് റോഡുകളും ഓവുചാലുകളും പാര്ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില് സമൂഹമാധ്യമ ദുരുപയോഗ കേസുകള് വര്ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന് സിനിമയില് ഈ വര്ഷം ഏറ്റവും കളക്ഷന് നേടിയ 10 ചിത്രങ്ങള്
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
- ബഹ്റൈനില് ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടിയില് സര്ക്കാര് ആശുപത്രികള് പങ്കെടുത്തു
- കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം