കൽപ്പറ്റ: വയനാട്ടിലേത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് എൻഡിഎ സഫാനാർത്ഥി കെ.സുരേന്ദ്രൻ. എസ്. ടി. മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനെതിരെ പോരാടുന്നവരും, രാജ്യത്തെ ഒന്നിപ്പിക്കുന്ന ലോക ഗുരുവാക്കുന്ന നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമാണ്. പുൽവാമ വ്യാജ ആക്രമണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, രാഷ്ട്രപതിയായ വനവാസി വനിത ദ്രൗപതി മുർമുവിനെ അപമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട നാടാണ് വയനാട്. വൈദേശിയ ആധിപത്യത്തിന് മുന്നിൽ ‘ തല കുനിക്കുന്നവരല്ല വയനാട്ടുകാർ. ടിപ്പുവിൻ്റെ പടയോട്ടത്തെ ചോദ്യം ചെയ്തവരാണ് വയനാടുകാർ. ഇന്ത്യാ വിരുദ്ധ പോരാട്ടത്തെ നേരിടുകയാണ് നരേന്ദ്ര മോദി. വാഗ്ദാനം നൽകി ജയിച്ചു പോയ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. പ്രളയവും കോവിഡും വന്നപ്പോൾ പോലും ‘ രാഹുൽ ഗാന്ധി തിരിഞ്ഞ് നോക്കിയില്ല. ചികിത്സാ സൗകര്യങ്ങളില്ല, മെഡിക്കൽ കോളേജില്ല, വയനാട്ടുകാർക്ക് ‘ജീവിക്കാനുള്ള അവകാശം ഇല്ലെന്നാണോ? വയനാട്ടുകാരും മനുഷ്യരാണ്. മറ്റുള്ളവരെ പോലെ അവർക്കും ജീവിക്കണം. എപ്പോഴെങ്കിലും വയനാട്ടുകാരോട് സംസാരിച്ചിട്ടുണ്ടോ രാഹുൽ ഗാന്ധി? വയനാടിന് സ്വന്തം ആയി എം.പി വേണം. ആദിവാസികൾ ഹിന്ദുക്കളല്ല എന്ന പ്രചാരണം നടക്കുന്നു. രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് അയോദ്ധ്യയിൽ സന്ദർശിക്കാത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ അയോദ്ധ്യയിൽ പോകാൻ?
വയനാട്ടിലെ ആദിവാസികൾ മെച്ചപ്പെട്ട ജീവിത സൗകര്യമൊരുക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വയനാടിൻ്റെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധി എപ്പോഴെങ്കിലും പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ടോ? വയനാടിന് എംപിയില്ലാതായിട്ട് കാലം കുറെയായി. മാനന്തവാടി ബിഷപ്പ് പറഞ്ഞതും ഇത് തന്നെയാണ്. സ്മൃതി ഇറാനി അമേത്തിക്ക് വേണ്ടി എന്ത് ചെയ്തുവോ അത് വയനാടിന് വേണ്ടി ചെയ്യാൻ തനിക്ക് സാധിക്കും. മണ്ണിൻ്റെ മക്കൾക്ക് വേണ്ടി പൊരുതുന്ന പാർട്ടിയാണ് ബിജെപിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.