കൊച്ചി: കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്കന് കടയുടമയുടെ വെട്ടേറ്റ് മരിച്ചു. വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയുടെ മുന്നിലായിരുന്നു സംഭവം. തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന് ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന് കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഹരിഹരന് ഈ കടയോടു ചേര്‍ന്നുതന്നെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശശിയുടെ ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശീതള്‍.
Trending
- ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
- സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ അന്തരിച്ചു
- ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ 2 മരണം; 20 പേരെ കാണാനില്ല, വീടുകൾ ഒലിച്ചുപോയി
- ‘പുരോഗതി കൈവരിക്കുന്നുണ്ട്’: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് ട്രംപ്
- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.