ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ 17-കാരന് കൊന്നു. കര്‍ണാടകയിലെ കലബുറഗി ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ്(37) കൊല്ലപ്പട്ടത്. സംഭവത്തില്‍ 17-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 17-കാരന്റെ അച്ഛനെ രാജ്കുമാര് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷം 17-കാരന്റെ വീട്ടിലെത്തി രാജ്കുമാര് നിരന്തരം ഭീഷണി മുഴക്കി. തന്നെ അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെയൊന്നാകെ വകവരുത്തുമെന്നായിരുന്നു ഭീഷണി.
കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചെത്തിയ രാജ്കുമാര് 17-കാരന്റെ കുടുംബത്തിന് നേരേ ഭീഷണി മുഴക്കി. ഇതോടെയാണ് 17-കാരന് രാജ്കുമാറിനെ ആക്രമിച്ചത്. യുവാവിനെ പിടിച്ചുതള്ളിയിട്ട ശേഷം വലിയ കല്ല് തലയിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.