ലക്നൗ. ഡോക്ടര്‍ ഇഞ്ചക്ഷന് മാറി നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വെച്ച് ആശുപത്രി അധികൃതര്‍ കടന്നുകളഞ്ഞതായി കുടുംബം ആരോപിച്ചു. മെയിന്‍പുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പനിയെ തുടര്‍ന്നാണ് 17കാരിയായ ഭാരതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കുടുംബം പറയുന്നു. എന്നാല്‍ ബുധനാഴ്ച ഡോക്ടര്‍ നല്കിയ ഇഞ്ചക്ഷനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടി മരിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്തുള്ള ബൈക്കില്‍ വച്ച് അധികൃതര്‍ കടന്നുകളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തി അന്വേഷിച്ചു.